മണൽക്കാറ്റുകൾ ഗൾഫിന് വലിയ ഭീഷണി; ലോക ബാങ്ക്

  • 27/05/2022

കുവൈത്ത് സിറ്റി: മണൽക്കാറ്റുകൾ മീഡിൽ ഈസ്റ്റ് മേഖലയ്ക്കുണ്ടാക്കുന്നത് വലിയ സാമ്പത്തിക നഷ്ടമെന്ന് ലോക ബാങ്ക് കണക്കുകൾ. പ്രതിവർഷം മിഡിൽ ഈസ്റ്റിന്റെ സാമ്പത്തിക മേഖലയ്ക്ക് 13 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ഈ പ്രതിഭാ​സം മൂലമുണ്ടാകുന്നത്. ആരോ​ഗ്യ മേഖലയിലുണ്ടാകുന്ന നഷ്ടങ്ങളും ചേരുമ്പോൾ മണൽക്കാറ്റുകൾ മിഡിൽ ഈസ്റ്റിന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ശ്വാസതടസം മൂലം ആയിരക്കണക്കിന് പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സ തേടിയത്.

സിറിയയിൽ, മെഡിക്കൽ യൂണിറ്റുകൾ ഓക്സിജൻ കാനിസ്റ്ററുകൾ സംഭരിച്ചു. കമ്പനികളും സ്കൂളുകളും ഇറാഖിലും കുവൈത്തിലും അടച്ചു. ടെഹ്‌റാൻ വിമാനങ്ങൾ താൽക്കാലികമായി നിർത്തിയപ്പോൾ കുവൈത്ത് ഷിപ്പിംഗും നിർത്തിവെച്ചു. അതിരുകളില്ലാത്ത ഈ മണൽക്കാറ്റ് ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് സുപ്രധാനമായ ഒരു മേഖലയിൽ നാശം വിതയ്ക്കുകയാണ്. യുഎസിലെ പമ്പിലെ ഗ്യാസിന്റെ വില മുതൽ സ്‌പെയിനിലെ ഒരു ഉപഭോക്താവിന് ചൈനയിൽ നിന്ന് ഒരു ഓർഡർ ലഭിക്കുന്നതിൽ വരെ ഈ പ്രതിഭാ​സം ഭീഷണിയായി മാറുന്നുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News