ലോകത്ത് ഗതാഗതക്കുരുക്ക് കുറഞ്ഞ രാജ്യതലസ്ഥാനമായി അബുദാബി

  • 29/05/2022



അബുദാബി: ലോകത്ത് ഗതാഗതക്കുരുക്ക് കുറഞ്ഞ രാജ്യതലസ്ഥാനങ്ങളുടെ പട്ടികയിൽ അബുദാബിക്ക് ഒന്നാം സ്ഥാനം. 2021ലെ ടോംടോം ട്രാഫിക് ഇൻഡെക്സ് 57 രാജ്യങ്ങളിലെ 416 നഗരങ്ങളിൽ നടത്തിയ സർവേയിലാണ് ഈ മികവ്.

ദിവസത്തിൽ തിരക്കേറിയതും അല്ലാത്തതുമായ സമയങ്ങളിലെ ഗതാഗതക്കുരുക്ക്, ട്രാഫിക് സിഗ്നലുകളുടെ എണ്ണം, കാത്തിരിപ്പു സമയം എന്നിവ ഉൾപ്പെടെ വിവിധ ഘടകങ്ങൾ മാനദണ്ഡമാക്കിയായിരുന്നു വിലയിരുത്തൽ.

സുസ്ഥിര സ്‌മാർട്ട് സിറ്റികൾ വികസിപ്പിച്ച് ജീവിക്കാനും ജോലി ചെയ്യാനുമുള്ള ലോകത്തിലെ ഏറ്റവും മികച്ച സ്ഥലമാക്കി മാറ്റുന്നതിന്റെ ഭാഗമായി സമസ്ത മേഖലകളിലുമുള്ള പരിഷ്ക്കാരങ്ങളാണ് അബുദാബിക്ക് മികച്ച സ്ഥാനം നേടിക്കൊടുക്കാൻ സഹായകമായത്.

Related News