യുഎഇയിൽ മൂന്നുപേർക്കുകൂടി കുരങ്ങുപനി സ്ഥിരീകരിച്ചു

  • 30/05/2022



അബുദാബി: യുഎഇയിൽ മൂന്നുപേർക്കുകൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. ഇതോടെ യുഎഇയിൽ കുരങ്ങുപനി സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

സംശയാസ്പദമായ കേസുകൾ റിപ്പോർട്ട് ചെയ്യാനും അണുബാധ കണ്ടെത്തുന്നതിന് സുരക്ഷാ നടപടികൾ സ്വീകരിക്കാനും ആശുപത്രികളടക്കം എല്ലാ ആരോഗ്യകേന്ദ്രങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. നിലവിൽ ഗൾഫിലെ മറ്റു രാജ്യങ്ങളിൽ എവിടെയും കുരങ്ങുപനി സ്ഥിരീകരിച്ചിട്ടില്ല. ‌

നേരത്തെ, വിദേശ രാജ്യത്ത് നിന്ന് വന്നയാൾക്ക് യുഎഇയിൽ കുരങ്ങുപനി സ്ഥിരീകരിച്ചിരുന്നു.

Related News