ദയ ഭവനിലെ അന്തേവാസികൾക്ക് കുവൈറ്റ്‌ കേരള പ്രവാസി അസോസിയേഷന്റെ സഹായഹസ്തം

  • 30/05/2022



മാവേലിക്കര കല്ലുമേൽ ദയ ഭവനിലെ വൃദ്ധരായ അന്തേവാസികൾക്ക് റെക്സിൻ ബെഡുകളും അനുബന്ധ സാധനങ്ങളും, അന്നദാനവും നൽകി കൊണ്ട് കുവൈറ്റ്‌ കേരള പ്രവാസി അസോസിയേഷൻ കേരള ഘടകത്തിന്റെ സഹായഹസ്തം.

മാവേലിക്കര കല്ലുമേൽ സെന്റ് മേരിസ് ദയ ഭവനിൽ KKPA പ്രസിഡന്റ്‌ സക്കീർ പുത്തൻ പാലം അധ്യക്ഷത വഹിച്ച ചടങ്ങിൽ മാവേലിക്കര മുനിസിപ്പൽ ചെയർമാൻ,ശ്രീ കെ വി ശ്രീകുമാർ ഉദ് ഘാടനം നിർവഹിച്ചു.

ദയ ഭവൻ ഡയറക്ടർ ഫാദർ പി കെ വർഗീസ് സ്വാഗതം പറഞ്ഞു
തഴക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി
ഷീബ സതീഷ്, മാവേലിക്കര നഗരസഭ വികസന ചെയർമാൻ ശ്രീ അനി വർഗീസ്,വ്യാപാരി വ്യവസായി, കൊല്ലകടവ് യൂണിറ്റ് പ്രസിഡന്റ്‌ കോശി ഈശോ, ബി ജെ പി ആലപ്പുഴ ജില്ലാ പ്രസിഡന്റ്‌ ശ്രീ എം പി ഗോപകുമാർ,
ചെറിയനാട് പഞ്ചായത്ത്‌,സി പിഎം ലോക്കൽ സെക്രട്ടറി ശ്രീ ഷീദ് മുഹമ്മദ്‌ , സിപിഐ ലോക്കൽ സെക്രട്ടറി ശ്രീ എം സ് സാദത് കരുതൽ ഉച്ചയൂണ് പൊതുപ്രവർത്തകൻ ശ്രീ ഷാജി ഡേവിഡ്, ശില്പി ശ്രീ ജോൺസൺ കൊല്ലകടവ്, കുട്ടികളുടെ കലാ ഗ്രാമം ചിത്രകലാ കേന്ദ്രം തിരുവനന്തപുരം ശ്രീ ഭരണിക്കാവ് രാധാകൃഷ്ണൻ,
കെ കെ പി എ കേരളഘടകം ചീഫ് കോ. ഓർഡിനേറ്റർ ശ്രീ ഗിവർഗീസ് തോമസ്, ട്രഷറർ ശ്രീ ബൈജു ലാൽ, എന്നിവർ സംസാരിച്ചു.അന്തേവാസികൾക്ക് ഭക്ഷണം ഒരുക്കിയിരുന്നു.
ജനറൽ സെക്രട്ടറി ശ്രീമതി സുശീല കണ്ണൂർ നന്ദി പറഞ്ഞു

Related News