കുരങ്ങുപനി: ഐസൊലേഷനും ക്വാറന്‍റീൻ നടപടിക്രമങ്ങളും; ശക്തമായ സംവിധാനം ഒരുക്കി യുഎഇ

  • 31/05/2022



അബുദാബി: കുരങ്ങുപനി ഉൾപ്പെടെയുള്ള എല്ലാ സാംക്രമിക രോഗങ്ങളും വൈറസുകളും അതിവേഗം കണ്ടെത്തുന്നതിന് ശക്തമായ  സംവിധാനം യുഎഇ നടപ്പാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം കഴിഞ്ഞ ദിവസം മൂന്നു പേർക്കുകൂടി കുരങ്ങുപനി സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു അറിയിപ്പ്. പശ്ചിമാഫ്രിക്കയിൽ നിന്നുള്ള 29 കാരനായ ഒരു സന്ദർശകനിൽ ഇൗ മാസം 24നാണ് ആദ്യത്തെ കുരങ്ങുപനി കണ്ടെത്തിയത്.  

രോഗം ബാധിച്ച വ്യക്തികൾക്കും അവരുമായി അടുത്തിടപഴകിയവർക്കും വേണ്ടിയുള്ള ഐസൊലേഷനും ക്വാറന്‍റീൻ നടപടിക്രമങ്ങളും മന്ത്രാലയം വിശദമാക്കി. രോഗം ഭേദമാകുന്നതുവരെ രോഗി ആശുപത്രികളിൽ ഒറ്റയ്ക്ക് കഴിയേണ്ടിവരുമെന്ന് അതോറിറ്റി പറഞ്ഞു. അവരുമായി അടുത്ത ബന്ധമുള്ളവർ 21 ദിവസത്തിൽ കുറയാതെ വീട്ടിൽ ക്വാറന്‍റീനിൽ കഴിയണം. 

അടുത്ത സമ്പർക്കം പുലർത്തുന്നവർ ഹോം ഐസൊലേഷൻ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും അവരുടെ ആരോഗ്യനില നിരീക്ഷിക്കുമെന്നും മന്ത്രാലയം അറിയിച്ചു. 

Related News