ഒമാനില്‍ ജൂണ്‍ ഒന്ന് മുതല്‍ ഉച്ച വിശ്രമ നിയമം പ്രാബല്യത്തില്‍

  • 31/05/2022



മസ്‍കത്ത്: ചൂട് ശക്തമാവുന്ന സാഹചര്യത്തില്‍ ഒമാനില്‍ ജൂണ്‍ ഒന്ന് മുതല്‍ ഉച്ച വിശ്രമ നിയമം പ്രാബല്യത്തില്‍ വരുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഉച്ചയ്ക്ക് 12.30 മുതല്‍ വൈകുന്നേരം 3.30 വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യിക്കാന്‍ പാടില്ലെന്നാണ് നിബന്ധന. ഒമാന്‍ തൊഴില്‍ നിയമത്തിലെ 16-ാം അനുച്ഛേദം പ്രകാരമാണ് ഉച്ചവിശ്രമം അനുവദിക്കുന്നത്.

ജൂണ്‍ ആദ്യം മുതല്‍ ആരംഭിക്കുന്ന ഉച്ച സമയത്തെ തൊഴില്‍ നിയന്ത്രണം ഓഗസ്റ്റ് അവസാനം വരെ നീണ്ടുനില്‍ക്കും. നിയന്ത്രണം കര്‍ശനമായി പാലിക്കണമെന്നും നിയമലംഘനങ്ങള്‍ പാടില്ലെന്നും തൊഴില്‍ മന്ത്രാലയം രാജ്യത്തെ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. 

തൊഴില്‍ സ്ഥലങ്ങളില്‍ ഉച്ച വിശ്രമ നിയമം പാലിക്കപ്പെടുന്നുണ്ടോയെന്ന് കണ്ടെത്താനായി മന്ത്രാലയത്തിലെ പരിശോധനാ വിഭാഗങ്ങള്‍ ഫീല്‍ഡ് വിസിറ്റുകള്‍ നടത്തും. രാജ്യത്ത് പലയിടത്തും താപനില 50 ഡിഗ്രി സെല്‍ഷ്യസോളം ഉയരുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Related News