ദുബായ് വിനോദസഞ്ചാര രംഗത്ത് വൻ കുതിപ്പ്: 4 മാസത്തിനിടെ സന്ദർശിച്ചത് 51 ലക്ഷം പേർ

  • 11/06/2022



ദുബായ്: കോവിഡ് സാഹചര്യങ്ങൾ മാറിയതോടെ ദുബായ് വിനോദസഞ്ചാര രംഗത്ത് വൻ കുതിപ്പ്. ഈ വർഷം 4 മാസത്തിനിടെ ഇന്ത്യക്കാരടക്കമുള്ള സന്ദർശകരുടെ എണ്ണം 51 ലക്ഷമായി.  കഴിഞ്ഞവർഷം ഇതേ കാലയളവിനേക്കാൾ മൂന്നിരട്ടി വർധന രേഖപ്പെടുത്തി. ഹോട്ടൽ താമസക്കാരുടെ എണ്ണം 76 ശതമാനമായും ഉയർന്നു. 

ഇന്ത്യയ്ക്കു പുറമേ ഒമാൻ, സൗദി, യുകെ, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള സന്ദർശകരും കൂടി. 2025 ആകുമ്പോഴേക്കും 2.5 കോടിയിലേറെ സന്ദർശകരെയാണു ദുബായ് പ്രതീക്ഷിക്കുന്നത്. സന്ദർശകരുടെ എണ്ണത്തിൽ നിലവിലുള്ള നാലാം സ്ഥാനത്തു നിന്ന് ഒന്നാമതെത്തുകയാണു ലക്ഷ്യം. ബാങ്കോക്ക്, ലണ്ടൻ, പാരിസ് എന്നിവയാണ് 1 മുതൽ 3 വരെയുള്ള നഗരങ്ങൾ.

പുതിയ വീസകളും നിലവിലുള്ള വീസകളിൽ വൻ ഇളവുകൾ പ്രഖ്യാപിച്ചതും ടൂറിസം മേഖലയ്ക്കു നേട്ടമായി. വേനലിലും സന്ദർശകരെ ആകർഷിക്കാൻ നഗരം സജ്ജമായി.  ദുബായ് സമ്മർ സർപ്രൈസസ്, ഈദ് ഇൻ ദുബായ്, ദുബായ് സഫാരി, ദുബായ് ഫുഡ് ഫെസ്റ്റിവൽ, മർമൂം ഒട്ടകയോട്ട മത്സരം എന്നിവ സന്ദർശകരെ ആകർഷിക്കുന്നു.

Related News