വയോധികയെ ചവിട്ടിക്കൊന്നു; ചിതയില്‍ നിന്ന് മൃതദേഹം പുറത്തേക്കെടുത്ത് താഴെയിട്ട് വീണ്ടും ചവിട്ടി കാട്ടാന

  • 12/06/2022

ബാരിപഡ: ഒഡീഷയില്‍ വയോധികയെ ചവിട്ടിക്കൊന്നതിനു ശേഷം അവരുടെ മൃതദേഹത്തെയും ആക്രമിച്ച് കാട്ടാന. മയൂര്‍ഭഞ്ച് ജില്ലയിലായിരുന്നു സംഭവം. വ്യാഴാഴ്ച രാവിലെ റായ്പാല്‍ ഗ്രാമത്തിലെ കുഴല്‍ക്കിണറില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതിനിടെയാണ് 70-കാരിയായ മായാ മുര്‍മുവിനെ് ദല്‍മ വന്യജീവി സങ്കേതത്തില്‍ നിന്ന് വഴിതെറ്റിവന്ന കാട്ടാന ആക്രമിച്ചത്. 

ആന വയോധികയെ നിലത്തിട്ട് ചവിട്ടി. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് റാസ്‌ഗോവിന്ദ്പൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ലോപമുദ്ര നായക് പറഞ്ഞു.

തുടര്‍ന്ന് വൈകീട്ട് മായയുടെ കുടുംബാംഗങ്ങള്‍ അവരുടെ അന്ത്യകര്‍മങ്ങള്‍ നടത്തുമ്പോഴും ഇതേ ആന വീണ്ടുമെത്തുകയായിരുന്നു. ചിതയില്‍ നിന്ന് മൃതദേഹം പുറത്തേക്കെടുത്ത് താഴെയിട്ട ശേഷം വീണ്ടും ചവിട്ടി. പിന്നീട് ആന പോയി മണിക്കൂറുകള്‍ കഴിഞ്ഞാണ് വയോധികയുടെ അന്ത്യ കര്‍മങ്ങള്‍ നടത്തിയത്. 

Related News