മുംബൈ: മഹാരാഷ്ട്രയില്‍ സഹോദരിക്കൊപ്പം നടക്കാന്‍ ഇറങ്ങിയ അഞ്ചുവയസ്സുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. നാഗ്പൂര്‍ ജില്ലയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. സഹോദരി മുമ്പില്‍ വെച്ചാണ് കുട്ടിയെ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ചത്. സഹോദരിക്കൊപ്പം വീട്ടില്‍ നിന്ന് നടക്കാന്‍ ഇറങ്ങിയതാണ് കുട്ടി. തെരുവുനായ്ക്കളില്‍ നിന്ന് കുട്ടിയെ രക്ഷിക്കാന്‍ സഹോദരി ശ്രമിച്ചുവെങ്കിലും അഞ്ചുവയസ്സുകാരനെ വലിച്ചിഴച്ച് തെരുവുനായ്ക്കള്‍ തൊട്ടടുത്തുള്ള കെട്ടിട നിര്‍മ്മാണ സ്ഥലത്തേയ്ക്ക് കൊണ്ടുപോയി. അവിടെ വച്ച് കുട്ടിയെ കടിച്ചുകൊല്ലുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ കണ്ടെത്തിയ കുട്ടിയെ വഴിയാത്രക്കാരും മാതാപിതാക്കളും ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?