ഓൺലൈനിൽ വ്യാജ പരസ്യവും പ്രമോഷനും: നടപടി കടുപ്പിച്ച് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ

  • 13/06/2022



അബുദാബി: ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുംവിധം ഓൺലൈനിൽ വ്യാജ പരസ്യവും പ്രമോഷനും നടത്തുന്നവർക്കെതിരെ നടപടി കടുപ്പിച്ച് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ.

നിയമലംഘകർക്ക് തടവോ 20,000 ദിർഹം (4.25 ലക്ഷം രൂപ) മുതൽ 5 ലക്ഷം ദി‍ർഹം വരെ (ഒരു കോടിയിലേറെ രൂപ) പിഴയോ രണ്ടും ചേർത്തോ ശിക്ഷ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്. വ്യാജ വിവരങ്ങൾ നൽകി ഉൽപന്നങ്ങളോ സേവനങ്ങളോ വാഗ്ദാനം ചെയ്യുന്നത് കുറ്റകരമാണ്.

യുഎഇയിൽ അംഗീകൃതമല്ലാത്ത ചാനലിലൂടെ ധനവിനിമയ ഇടപാട് നടത്തുന്നവർക്ക് എതിരെയും കടുത്ത നടപടിയുണ്ടാകും. ഇതുസംബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷൻ സമൂഹ മാധ്യമങ്ങളിൽ ബോധവൽക്കരണവും ആരംഭിച്ചു.

Related News