ചോളാ ബട്ടൂരയില്‍ പാതി ചത്ത പല്ലി; റെസ്റ്റോറന്റിനെതിരെ പരാതി

  • 16/06/2022

ചണ്ഡീഗഡ്: ചണ്ഡീഗഡിലെ റെസ്റ്റോറന്റില്‍ ഭക്ഷണത്തില്‍ പല്ലിയെ കണ്ടെത്തി. ഓര്‍ഡര്‍ അനുസരിച്ച് ലഭിച്ച ചോളാ ബട്ടൂരയില്‍ നിന്നാണ് പാതി ചത്ത നിലയിലുള്ള പല്ലിയെ കിട്ടിയത്. ഇതേ തുടര്‍ന്ന് റെസ്റ്റോറന്റിനെതിരെ പരാതി നല്‍കി.

വ്യാഴാഴ്ച നഗരത്തിലെ നെക്‌സസ് എലന്റ മാളിലെ സാഗര്‍ രത്‌ന റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച ഡോക്ടര്‍ക്കും ഭാര്യയ്ക്കുമാണ് പല്ലിയെ കിട്ടിയത്. ഭക്ഷണത്തില്‍ നിന്ന് പല്ലിയെ കിട്ടിയതിനെ തുടര്‍ന്ന് ഡോക്ടര്‍ പോലീസിനെ വിവരം അറിയിച്ചു. ചോളാ ബട്ടൂര കഴിച്ച് തുടങ്ങിയപ്പോഴാണ് ഭക്ഷണത്തില്‍ പല്ലിയെ കണ്ടതെന്ന് ഡോക്ടര്‍ പറഞ്ഞു. 

തുടര്‍ന്ന് ഡോക്ടറും ഭാര്യയും റെസ്‌റ്റോറന്റ് മാനേജറോട് പരാതിപ്പെട്ടു. പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതായും 15 ദിവസത്തിനകം ഫലം വരുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റെസ്‌റ്റോറന്റിനെതിരെ നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

Related News