വിവാഹം കഴിഞ്ഞിട്ട് ഒന്നര മാസം, ഭാര്യ നാലുമാസം ഗര്‍ഭിണി; പോലീസില്‍ പരാതി നല്‍കി ഭര്‍ത്താവ്

  • 17/06/2022

ലക്‌നൗ: നവവധു നാല് മാസം ഗര്‍ഭിണിയാണെന്ന് ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കി ഭര്‍ത്താവും ബന്ധുക്കളും. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചിലാണ് സംഭവം. ഒന്നര മാസം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം കഴിഞ്ഞത്. വധു നാലുമാസം ഗര്‍ഭിണിയാണെന്നും യുവതിയും ഭാര്യ വീട്ടുകാരും ചേര്‍ന്ന് തന്നെ വഞ്ചിച്ചതായും ആരോപിച്ചാണ് ഭര്‍ത്താവും ബന്ധുക്കളും പോലീസില്‍ പരാതി നല്‍കിയത്.

വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴാണ് യുവതി ഗര്‍ഭിണിയാണ് എന്ന് തിരിച്ചറിഞ്ഞത്. യുവതി നാലുമാസം ഗര്‍ഭിണിയാണ് എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ, വീട്ടിലേക്ക് തിരികെ കൊണ്ടുപോകാന്‍ യുവാവിന്റെ വീട്ടുകാര്‍ തയ്യാറായില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

പോലീസ് സ്റ്റേഷനില്‍ യുവാവ് യുവതിക്കെതിരെ പരാതി നല്‍കി. ബന്ധു വഴിയാണ് യുവതിയുമായുള്ള വിവാഹം നടന്നത്. ഒന്നര മാസം മുന്‍പായിരുന്നു വിവാഹം. തന്നെ ഭാര്യയും ഭാര്യയുടെ വീട്ടുകാരും ചേര്‍ന്ന് വഞ്ചിച്ചതായും യുവാവിന്റെ പരാതിയില്‍ പറയുന്നു. യുവതി ഗര്‍ഭിണിയാണെന്ന് നേരത്തെ അറിഞ്ഞിട്ടും വധുവിന്റെ വീട്ടുകാര്‍ ഇക്കാര്യം മറച്ചുവെച്ചതായും യുവാവിന്റെ പരാതിയില്‍ വിശദമാക്കുന്നു. 

Related News