അഗ്നിപഥ് പ്രതിഷേധത്തിനിടെ ബിഹാറില്‍ ട്രെയിന്‍ യാത്രക്കാരന്‍ മരിച്ചു

  • 17/06/2022

പാറ്റ്‌ന:  അഗ്‌നിപഥ് പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധം നടക്കുന്നതിനിടയില്‍ ബിഹാറില്‍ ട്രെയിന്‍ യാത്രക്കാരന്‍ മരിച്ചു. ലഖിസരായില്‍ തകര്‍ത്ത ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരനാണ് മരിച്ചത്. ഇതോടെ പ്രതിഷേധങ്ങളില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. എങ്ങനെയാണ് മരിച്ചതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

കഴിഞ്ഞ ദിവസം സെക്കന്തരാബാദില്‍ പോലീസ് വെടിവെപ്പിനിടെ ഒരാള്‍ മരിച്ചിരുന്നു. അതിനിടെ, പദ്ധതിക്കെതിരായ പ്രതിഷേധങ്ങളില്‍ ബിഹാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ജാഗ്രത തുടരുന്നു. വിവിധ വിദ്യാര്‍ഥി സംഘടനകള്‍ ഇന്ന് ബിഹാറില്‍ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. ആര്‍.ജെ.ഡി. ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ബന്ദിന് പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധം പടരാതിരിക്കാന്‍ വിവിധയിടങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ തുടരുന്നു.

ബിഹാറില്‍ 12 ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനം ഇതിനകം റദ്ദാക്കിയിട്ടുണ്ട്. 11 സംസ്ഥാനങ്ങളിലാണ് പ്രതിഷേധം വ്യാപിച്ചിരിക്കുന്നത്. പ്രതിഷേധം ഡല്‍ഹിയിലേക്ക് പടരാതിരിക്കാന്‍ രാജ്യതലസ്ഥാനത്ത് ജാഗ്രതയിലാണ് പൊലീസ്. അതിനിടെ പദ്ധതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.പിമാര്‍

Related News