വിവാഹത്തിന് നിര്‍ബന്ധിച്ച കാമുകിയെ കുത്തിക്കൊന്നു; യുവാവ് അറസ്റ്റില്‍

  • 18/06/2022

ന്യൂഡല്‍ഹി: വിവാഹത്തിന് നിര്‍ബന്ധിച്ച കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിലെ വസന്ത് കുഞ്ചിലാണ് സംഭവം. സഞ്ജയ് (38) എന്നയാളാണ് അറസ്റ്റിലായത്. മെഹ്റോളി സ്വദേശിയായ വീട്ടുജോലിക്കാരിയാണ് കൊല്ലപ്പെട്ടത്. 

വിവാഹിതയായ ഇവര്‍ കുറച്ചുകാലമായി സഞ്ജയുമായി അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മേയ് 22-ന് വീട്ടില്‍നിന്ന് കാണാതായ ഇവരെ 24-ന് വസന്ത് കുഞ്ചിലെ ആളൊഴിഞ്ഞ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി സഞ്ജയ് പിടിയിലാകുന്നത്. 

വിവാഹം ചെയ്യാന്‍ നിര്‍ബന്ധിച്ചതിനാണ് കാമുകിയെ കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചു. 2011-ല്‍ ഭാര്യയെ കൊന്നതിന് ഇയാള്‍ എട്ടുവര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

Related News