യുഎഇയിൽ ചൂട് വർധിക്കുന്നു: ആരോഗ്യ കാര്യങ്ങളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

  • 19/06/2022



അബുദാബി:∙ യുഎഇയിൽ ചൂട് വർധിക്കുന്നു. രാപകൽ അടിമുടി പൊള്ളുന്ന ചൂടിൽ ആരോഗ്യ കാര്യങ്ങളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ഡോക്ടർമാർ മുന്നറിയിപ്പു നൽകി. അബുദാബിയിലെ സ്വൈഹാൻ, അൽഐൻ എന്നിവിടങ്ങളിലാണ് താപനില 50 ഡിഗ്രിയിലേക്കു ഉയർന്നത്.

ദുബായ്, ഷാർജ, അജ്മാൻ എമിറേറ്റുകളിൽ 48 ഡിഗ്രിയായിരുന്നു ഇന്നലെ അനുഭവപ്പെട്ട കൂടിയ താപനില. കുറഞ്ഞത് 37 ഡിഗ്രിയും. വരും ദിവസങ്ങളിൽ താപനില ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്.

അന്തരീക്ഷ ഈർപ്പം ശരാശരി 80% ആണെങ്കിലും ചിലയിടങ്ങളിൽ 100% ആയി ഉയർന്നു. കഴിഞ്ഞ വർഷം ജൂണിൽ അൽഐനിലാണ് ഏറ്റവും കൂടിയ താപനില (51.8) അനുഭവപ്പെട്ടത്.

Related News