കർശന ട്രാഫിക്ക് പരിശോധന; കുവൈത്തിൽ ഒരാഴ്ചക്കിടെ 30,217 ട്രാഫിക്ക് നിയമലംഘനങ്ങൾ

  • 21/06/2022

കുവൈത്ത് സിറ്റി: രാജ്യത്തെ വിവിധയിടങ്ങളിൽ കർശന ട്രാഫിക്ക് പരിശോധന നടത്തി അധികൃതർ. ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക്ക് ആൻഡ് ഓപ്പറേഷൻസ് വിഭാ​ഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേ​ഗിന്റെ മേൽനോട്ടത്തിലാണ് പരിശോധനകൾ നടന്നത്. ഒരാഴ്ചക്കിടെ 30,217 ട്രാഫിക്ക് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 11 വാഹനങ്ങൾ പിടിച്ചെടുത്തു. ഡ്രൈവി​ഗ് ലൈസൻസ് ഇല്ലാതെ വാഹനവുമായി നിരത്തിലിറങ്ങിയ പ്രായപൂർത്തിയാകാത്ത 87 പേരെ അറസ്റ്റ് ചെയ്തതായും അധികൃതർ അറിയിച്ചു.

അശ്രദ്ധയോടെ വാഹനം ഓടിച്ച 71 പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് എക്സിക്യൂഷന്റെ വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട 29 പേരെ അറസ്റ്റ് ചെയ്യാനും ക്യാമ്പയിനിലൂടെ സാധിച്ചു. വാണ്ടഡ് ലിസ്റ്റിലുള്ള 20 വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.  2,212 ട്രാഫിക്ക് അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 338 അപകടങ്ങളിൽ ഉൾപ്പെട്ടവർക്ക് പരിക്കേറ്റു. ഇതിനിടെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് എമർജൻസി പൊീസ് നടത്തിയ ട്രാഫിക്ക് പരിശോധനയിൽ 825 നിയമലംഘനങ്ങൾ കണ്ടെത്തിയതായും അധികൃതർ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News