കുവൈത്തിൽ ഉപയോഗിച്ച ഫോണുകൾ പുതുക്കി വിൽക്കുന്ന കമ്പനിയിൽ റെയ്ഡ്. നിരവധി ഫോണുകൾ പിടികൂടി.

  • 21/06/2022

കുവൈറ്റ് സിറ്റി : ഉപയോഗിച്ച മൊബൈൽ ഫോണുകൾ റിപ്പയർ ചെയ്തും, പുതുക്കിയും അതേ ബ്രാൻഡിന്റെ പെട്ടികളിൽ പാക്ക് ചെയ്ത് പുതിയ ഫോൺ ആയി വിൽക്കുന്ന ഒരു കമ്പനിയിൽ വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ ഇൻസ്പെക്ടർമാർ റെയ്ഡ് ചെയ്തു.  നിയമലംഘകർ ഈ ഫോണുകൾ  ചില കടകളിൽ പ്രദർശിപ്പിച്ച് ഉപഭോക്താവിനെ കബളിപ്പിച്ച് പുതിയതാണെന്ന് വിശ്വസിപ്പിച്ച് വിൽപ്പന നടത്തുകയായിരുന്നു. 

"ട്രേഡ്" ഇൻസ്പെക്ടർമാർ നിരവധി ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിന് ശേഷമാണ് കമ്പനിയിൽ റെയ്ഡ് നടത്തി വൻതോതിൽ ഉപകരണങ്ങൾ പിടിച്ചെടുത്തത്. ഈ ഫോണുകൾ  വാങ്ങി വിൽപ്പന നടത്തുന്ന ഷോപ്പുകൾ പരിശോധിച്ചുറപ്പിക്കുന്നതിനായി മന്ത്രാലയത്തിന്റെ ഇൻസ്‌പെക്ടർമാർ നിലവിൽ കമ്പനിയുടെ ഇൻവോയ്‌സുകൾ അവലോകനം ചെയ്യുന്നതിനായി പ്രവർത്തിക്കുകയാണ്, അതിനു ശേഷം വേണ്ട തുടർനടപടികൾ സ്വീകരിക്കും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News