ഉച്ചജോലി വിലക്ക്; കുവൈത്തിൽ നൂറുകണക്കിന് നിയമ ലംഘനങ്ങൾ കണ്ടെത്തി

  • 22/06/2022

കുവൈത്ത് സിറ്റി: വേനൽക്കാല അപകടങ്ങൾ കുറയ്ക്കുന്നതിനായി ഏർപ്പെടുത്തിയ ഉച്ചജോലി വിലക്ക് പലയിടത്തും പാലിക്കപ്പെടുന്നില്ല. നിരവധി കമ്പനികളാണ് അവരുടെ തൊഴിലാളികളെ ഉച്ച സമയത്ത് ജോലി ചെയ്യാൻ നിർബന്ധിതരാക്കുന്നത്. മാൻപവർ അതോറിറ്റിയിലെ തൊഴിൽ സുരക്ഷ വിഭാഗം നടത്തിയ പരിശോധകളിൽ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

ഈ വർഷം ആദ്യം മുതൽ ഇന്നലെ വരെ കുവൈത്ത് മനുഷ്യാവകാശ സൊസൈറ്റി നടത്തിയ ക്യാമ്പയിനിൽ 730 സമാന നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. തൊഴിൽ സുരക്ഷ വിഭാഗം വ്യക്തമായ വിവരങ്ങൾ ലഭിച്ച പശ്ചാത്തലത്തിലാണ് ക്യാപ്പിറ്റൽ ഗവർണറേറ്റിലെ ഹെസ അൽ മുബാറക് പ്രദേശത്ത് പരിശോധന നടത്തിയത്. ഇവിടെ നിർമ്മാണ സൈറ്റുകളിൽ ഡസൻ കണക്കിന് നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. കർശന പരിശോധന തുടരുമെന്നാണ് ക്യാപ്പിറ്റൽ ഗവർണറേറ്റിലെ പരിശോധന സംഘം തലവൻ മുഹമ്മദ് അൽ അജ്മി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News