ഷുവൈക്ക് തുറമുഖത്ത് അപകടം; കാർ കടലിലേക്ക് മറിഞ്ഞു

  • 22/06/2022

കുവൈത്ത് സിറ്റി: ഷുവൈക്ക് തുറമുഖത്ത് നടന്ന അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് സുരക്ഷാ ജീവനക്കാരൻ. ഇദ്ദേഹം ഓടിച്ച് കൊണ്ട് വന്ന കാർ തുറമുഖത്തിന് ഉള്ളിൽ തന്നെയുള്ള കോൺക്രീറ്റിൽ ഇടിച്ച ശേഷം കടലിലേക്ക് വീഴുകയായിരുന്നു. ഷുവൈക്ക് തുറമുഖത്ത് വാഹനം കടലിലേക്ക് മറിഞ്ഞതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ റിപ്പോർട്ട് ലഭിക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. വിവരം ലഭിച്ചയുടൻ സുരക്ഷാ വിഭാ​ഗം അങ്ങോട്ടേക്ക് തിരിച്ചു.

ഇതിനകം തുറമുഖങ്ങൾക്കായുള്ള പൊതു അതോറിറ്റിയിലെ മുങ്ങൽ വിദ​ഗ്ധരും തുറമുഖത്തെ സുരക്ഷാ സുരക്ഷാ ജീവനക്കാരും രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു. മുങ്ങൽ വിദ​ഗ്ധർ ആദ്യം വാഹനത്തിന് ഉള്ളിൽ കുടുങ്ങിയ ആളെ രക്ഷിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇതിന് ശേഷം സെക്യൂരിറ്റി ആൻഡ് സേഫ്റ്റി വിഭാഗം ക്രെയിൻ ഉപയോഗിച്ച് വാഹനം കടലിൽ നിന്ന് എടുക്കുകയും ചെയ്തു 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News