വാഹന ഉടമസ്ഥാവകാശ രേഖ ഉടൻ ഓൺലൈനാക്കുമെന്ന് മേജർ ജനറൽ അൽ സയേ​ഗ്

  • 22/06/2022

കുവൈത്ത് സിറ്റി: വാഹന ഉടമസ്ഥാവകാശ രേഖ ഉടൻ ഓൺലൈനാക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക്ക് ആൻഡ് ഓപ്പറേഷൻസ് വിഭാ​ഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേ​ഗ് അറിയിച്ചു, ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റംസുമായുള്ള ഏകോപനത്തോടെയും സഹകരണത്തോടെയുമാണ് ഇക്കാര്യം നടപ്പിലാക്കുന്നത്. ഒപ്പം വാണിജ്യ മന്ത്രാലയവുമായും ഇൻഷുറൻസ് കമ്പനികളുമായും ലിങ്ക് ചെയ്യുമെന്നും അൽ സയേ​ഗ് വ്യക്തമാക്കി.

വാഹന ഉടമയക്ക് പ്രധാന സ്‌ക്രീനിൽ പ്രവേശിച്ച് ഇൻഷുറൻസ് കമ്പനിയെയും ഡോക്യുമെന്റ് ഇഷ്യൂ ചെയ്യുന്നതിനുള്ള രേഖയുടെ തരത്തെയും തിരഞ്ഞെടുക്കാൻ അനുവദിക്കുന്നതാണ് നടപടിക്രമം. വാഹനം സാങ്കേതിക പരിശോധന നടത്തേണ്ട ആവശ്യകതയില്ലെങ്കിൽ എത്രയും വേ​ഗം തന്നെ ഓണർഷിപ്പ് ബുക്ക് നൽകും. എന്നാൽ,  പരിശോധന ആവശ്യമാണെങ്കിൽ ഉടമയെ ഇക്കാര്യം ഓൺലൈൻ ആയി തന്നെ അറിയിക്കും. പരിശോധന കഴിഞ്ഞാൽ ഫീസ് ഈടാക്കി ഉടൻ ലൈസൻസ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News