കുവൈത്തിൽ ഉത്പാദിപ്പിക്കുന്ന തേനിന് ലണ്ടൻ ഇന്റർനാഷണൽ ഹണി കോംപറ്റീഷനിൽ സ്വർണ മെഡൽ

  • 22/06/2022

കുവൈത്ത് സിറ്റി: ലണ്ടൻ ഇന്റർനാഷണൽ ഹണി കോംപറ്റീഷനിൽ സ്വർണ മെഡൽ നേടി കുവൈത്തിൽ ഉത്പാദിപ്പിക്കുന്ന അഞ്ച് തരത്തിലുള്ള ബി ഓർ​ഗാനിക്ക് തേൻ. പരിസ്ഥിതി മേഖലയിലും പ്രകൃതിദത്ത തേൻ വ്യവസായത്തിലും  പ്രവർത്തിക്കുന്ന ഡോ. ഇസ്സ അൽ ഇസ്സ ആണ് ഇക്കാര്യം അറിയിച്ചത്. ഈ മികച്ച നേട്ടം കുവൈത്തിനെ സംബന്ധിച്ചിടത്തോളം കൂടുതൽ പുരോഗതിയിലേക്ക് നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിശിഷ്ട തേനീച്ച ഇനങ്ങളിൽ നിന്നുള്ള ബി ഓർഗാനിക് തേനിന്റെ ​ഗുണമാണ് ഈ നേട്ടത്തിലൂടെ വ്യക്തമാകുന്നത്. 

തേനീച്ചക്കൂടുകൾക്ക് ചുറ്റും നൂറുകണക്കിന് മരങ്ങൾ നട്ടുപിടിപ്പിക്കുകയും വളരെ ശ്രദ്ധാപൂർവ്വം തേൻ എടുക്കുകയുമാണ് ചെയ്യുന്നത്. തുടർന്ന് ഏറ്റവും ഉയർന്ന അന്താരാഷ്ട്ര നിലവാരത്തിൽ തേൻ സംഭരിക്കുകയും പായ്ക്ക് ചെയ്യുകയും ചെയ്യും. ഈ വിജയം കുവൈത്തിനാണ് സമർപ്പിക്കുന്നത്. കുവൈത്ത് സിദ്ർ തേൻ, കുവൈത്ത് സ്പ്രിംഗ് ഫ്ലവേഴ്സ് തേൻ, കുവൈത്ത് യൂക്കാലിപ്റ്റസ് തേൻ, കുവൈത്ത് വില്ലോ, യെമനി സിദർ തേൻ അൽ ഒസൈമി, അക്കേഷ്യ തേൻ എന്നിങ്ങനെ അഞ്ച് തരത്തിൽ ഉത്പാദിപ്പിക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News