മരുമകളെ ബലാത്സംഗം ചെയ്‌ത കേസില്‍ വിചാരണയ്ക്ക് കോടതിയിലെത്തിയ 60കാരന്‍ മകനെ വെട്ടിക്കൊലപ്പെടുത്തി

  • 22/06/2022

ചെന്നൈ: മരുമകളെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ വിചാരണയ്ക്കായി കോടതിയില്‍ എത്തിയ അറുപതുകാരന്‍ മകനെ വെട്ടിക്കൊലപ്പെടുത്തി. മകന്‍ കാശിരാജിനെയാണ് തമിഴളഗന്‍ കൊലപ്പെടുത്തിയത്. തൂത്തുക്കുടി മഹിളാ കോടതിക്ക് സമീപമാണ് സംഭവം. 

കാശിരാജന്റെ ഭാര്യ മഹാലക്ഷ്മിയെ തമിഴലഗന്‍ ബലാത്സംഗം ചെയ്തിരുന്നു. ഇതിന് പിന്നാലെ യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ഇതിന്റെ വിചാരണയ്ക്കാണ് പിതാവ് മറ്റൊരു മകനും അനന്തരവനുമൊപ്പം കോടതിയില്‍ എത്തിയത്. കോടതി സമുച്ചയത്തിന് അരികെ അരിവാളുമായി കാത്തുനില്‍ക്കുകയായിരുന്നു കാശിരാജന്‍. ഇയാള്‍ പിതാവിനെയും സഹോദരനെയും ബന്ധുവിനെയും ആക്രമിച്ചു. 

അതിനിടെ കാശിരാജന്റെ കൈയില്‍ നിന്ന് അരിവാള്‍ പിടിച്ചെടുത്ത തമിഴളഗന്‍ കാശിരാജിനെ വെട്ടിക്കൊലപ്പെടുത്തി. ആക്രമണത്തില്‍ പരിക്കേറ്റ തമിഴളഗന്‍, മകന്‍ കടല്‍രാജ, അനന്തരവന്‍ കാശിദുരൈ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴളകന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് പറഞ്ഞു. 

Related News