ബേസ്‌മെന്റുകൾ വെയർഹൗസുകളായി ഉപയോ​ഗിക്കരുത്; കുവൈത്തിൽ പരിശോധന ശക്തമാക്കുന്നു

  • 23/06/2022

കുവൈത്ത് സിറ്റി: ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് ബേസ്‌മെന്റുകൾ വെയർഹൗസുകളായി ഉപയോഗിക്കുന്നത് തടയാൻ സ്വകാര്യ, നിക്ഷേപ ഭവന മേഖലകളിൽ എല്ലാ ഗവർണറേറ്റുകളിലും പരിശോധന ക്യാമ്പയിനുകൾ ശക്തമാക്കാൻ തീരുമാനം. കുവൈത്ത് മുനസിപ്പാലിറ്റിയിലെ ഹവല്ലി, അൽ അഹമ്മദി ​ഗവർണറേറ്റ് വിഭാ​ഗം ഡെപ്യൂട്ടി ജനറൽ ഫഹദ് അൽ ഷാറ്റിലി ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രിവൻഷൻ സെക്‌ടറിനായുള്ള ജനറൽ ഫയർ ബ്രിഗേഡ് ഡെപ്യൂട്ടി ചീഫ് മേജർ ജനറൽ ഖാലിദ് ഫഹദ്, എല്ലാ ഗവർണറേറ്റുകളിലെയും മുനിസിപ്പാലിറ്റിയുടെ ബ്രാഞ്ചുകളുടെ ഡയറക്ടർമാരുമായുള്ള സംയുക്ത യോഗത്തിലാണ് ഈ നിർദേശം നൽകിയിട്ടുള്ളത്. 

ബേസ്‌മെന്റുകൾ വെയർഹൗസുകളായി ഉപയോഗിക്കുന്നത് ജീവനും സ്വത്തിനും അപകടകരമാണ്. ലൈസൻസിൽ അനുവദിക്കാത്തതിനാൽ ഇങ്ങനെ ഉപയോ​ഗിക്കുന്നത് നിയമലംഘനവുമാണ്. സ്വകാര്യ, നിക്ഷേപ ഭവനങ്ങളിലെ ബേസ്‌മെന്റുകൾ അംഗീകൃതമല്ലാത്ത ആവശ്യങ്ങൾക്കായി ഉപയോ​ഗപ്പെടുത്തുന്നത് കണ്ടെത്തിയതോടെയാണ് സംയുക്ത പരിശോധനാ ക്യാമ്പയിനുകൾ ശക്തമാക്കാൻ തീരുമാനം എടുത്തതെന്നും ഫഹദ് അൽ ഷാറ്റിലി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News