ഇന്ത്യൻ ഗാർഹിക തൊഴിലാളികളുടെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വ്യാജം? ചോദ്യവുമായി എംപി

  • 23/06/2022

കുവൈത്ത് സിറ്റി: ചില ഇന്ത്യൻ ഗാർഹിക തൊഴിലാളികൾ രാജ്യത്ത് എത്തിയപ്പോൾ വ്യാജ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന അഭ്യൂഹങ്ങളെ കുറിച്ച് ചോദ്യങ്ങളുമായി എംപി മുബാറക് അൽ ഹജ്റഫ്. വിദേശകാര്യ മന്ത്രി ഷെയ്ഖ് അഹമ്മദ് നാസർ അൽ മുഹമ്മദിനോടാണ് എം പി ഇത് സംബന്ധിച്ച് ചോദ്യങ്ങൾ ഉന്നയിച്ചത്. ഈ ഗാർഹിക തൊഴിലാളികളുടെ സ്പോൺസർമാർ അവരുടെ ജീവനക്കാരുടെ വർക്ക് പെർമിറ്റ് പുതുക്കാൻ അപേക്ഷിച്ചപ്പോൾ, ഈ രേഖകളിൽ ഇന്ത്യയിലെ കുവൈത്ത് എംബസി സ്റ്റാമ്പ് ചെയ്താലും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് അവരെ അറിയിച്ചതായാണ് അഭ്യൂഹങ്ങളെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ കുവൈത്ത് എംബസി സ്റ്റാമ്പുകൾ നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ടോയെന്നാണ് സുപ്രധാന ചോദ്യം. ഒപ്പം അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ മോഷ്ടിക്കപ്പെട്ട സ്റ്റാമ്പുകളുടെ എണ്ണം, ഇക്കാര്യത്തിൽ സ്വീകരിച്ച നടപടി, കുവൈത്തിലെ എംബസികളിൽ സ്റ്റാമ്പുകൾ മോഷ്ടിക്കുന്നത് തടയുന്നതിനുള്ള നടപടികൾ എന്നിവ അറിയാൻ ആ​ഗ്രഹിക്കുന്നുവെന്ന് എംപി പറഞ്ഞു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News