ഉച്ചജോലി വിലക്ക് പാലിക്കുന്നുവെന്ന് ഉറപ്പാക്കണം; നിയമലംഘനം അനുവദിക്കില്ലെന്ന് കുവൈറ്റ് മാൻപവർ അതോറിറ്റി

  • 23/06/2022

കുവൈത്ത് സിറ്റി: രാജ്യത്ത് ഉച്ചജോലിക്ക് വിലക്കേർപ്പെടുത്തിയ തീരുമാനം കൃത്യമായി പാലിക്കണമെന്ന് മാൻപവർ അതോറിറ്റി നിർദേശിച്ചു. ഈ വിഷയത്തിൽ ഒരു തരത്തിലുള്ള നിയമലംഘനങ്ങളും അനുവദിക്കില്ലെന്നും അതോറിറ്റി വ്യക്തമാക്കി. ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് അവസാനം വരെ രാവിലെ 11 മണിക്കും വൈകുന്നേരം 4 മണിക്കും ഇടയിൽ തൊഴിലാളികളെ തുറസ്സായ സ്ഥലങ്ങളിൽ ജോലിക്ക് നിയോഗിക്കുന്നതിൽ നിന്ന് തൊഴിലുടമയെ വിലക്കുന്നതാണ് തീരുമാനം.
ഈ വ്യവസ്ഥ പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് മാൻപവർ അതോറിറ്റി വക്താവ് അസീൽ അൽ മസ്‍യെദ് ഓർമ്മിപ്പിച്ചു. തീരുമാനം ലംഘിച്ച് ഉച്ച സമയത്ത് തൊഴിലാളികളുടെ സാന്നിധ്യം ഇൻസ്‌പെക്ടർ കണ്ടെത്തിയാൽ ആദ്യം അറിയിപ്പ് നൽകും. അടുത്ത ദിവസം സൈറ്റ് വീണ്ടും പരിശോധിക്കുമ്പോൾ ലംഘനം തുടർന്നുവെന്ന് കണ്ടെത്തിയാൽ കടുത്ത നടപടി സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News