ആറ് മാസത്തിനിടെ ജാബർ ആശുപത്രിയിൽ പൂർത്തിയാക്കിയത് 1,100 ശസ്ത്രക്രിയകൾ

  • 23/06/2022

കുവൈത്ത് സിറ്റി: ആറ് മാസത്തിനിടെ ജാബർ അൽ അഹമ്മദ് ആശുപത്രിയിൽ പൂർത്തിയാക്കിയത്  1,100 ശസ്ത്രക്രിയകളെന്ന് കണക്കുകൾ. ആശുപത്രിയിലെ ശസ്ത്രക്രിയ വിഭാ​ഗം തലവൻ ഡ‍ോ. സുലൈമാൻ അൽ മസീദി ആണ് ഇക്കാര്യം അറിയിച്ചത്. 28 ഓപ്പറേഷൻ റൂമുകളാണ് ആശുപത്രിയിൽ ഉള്ളത്. കുവൈത്തിൽ തന്നെ ഇത്തരത്തിൽ ഏറ്റവും കൂടുതൽ ഓപ്പറേഷൻ റൂമുകൾ ഉള്ളത് ജാബർ ആശുപത്രിയിലാണ്. ജാബർ അൽ അഹമ്മദ് ആശുപത്രിയിലെ ഓപ്പറേഷൻ റൂമുകൾ ഓരോന്നും പ്രത്യേക സ്പെഷ്യാലിറ്റികൾക്ക് അനുയോജ്യമായി ഒരുക്കിയതാണ്. 

ഇന്റഗ്രേഷൻ സിസ്റ്റം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വളരെ പ്രത്യേകതയുള്ള ഒരു ഓപ്പറേഷൻ റൂമും ഉണ്ട്. അതിന്റെ ഡിസൈനും പ്രവർത്തനവും ഏറ്റവും പുതിയ  സാങ്കേതികവിദ്യ അനുസരിച്ച് ഉള്ളതാണ്. അന്താരാഷ്ട്ര മെഡിക്കൽ കോൺഫറൻസുകളിൽ ശസ്ത്രക്രിയകളുടെ വിശദാംശങ്ങൾ നേരിട്ട് കൈമാറുന്നതിനുള്ള സാധ്യതയോടെ, ആശയവിനിമയവും സാധ്യമാക്കി കൊണ്ടാണ് ഈ റൂം ഒരുക്കിയത്. ഒരു സ്പർശനത്തിലൂടെ ഈ മുറിയിലെ മിക്ക ഉപകരണങ്ങളും സർജന് നിയന്ത്രിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News