യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റിന് സാധ്യത: ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി പൊലീസ്

  • 23/06/2022




അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാവിലെ മറ്റ് ചില പ്രദേശങ്ങളില്‍ മൂടല്‍ മഞ്ഞിനുള്ള സാധ്യതയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു. വൈകുന്നേരം ആറ് മണി വരെയാണ് പൊടിക്കാറ്റിന് സാധ്യതയുള്ള പ്രദേശങ്ങളില്‍ യെല്ലോ അലെര്‍ട്ട് നല്‍കിയത്. മുന്നറിയിപ്പുകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ടിട്ടുണ്ട്.
 
അതേസമയം രാജ്യത്തെ കാലാവസ്ഥാ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ അബുദാബി പൊലീസ് ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. തലസ്ഥാന എമിറേറ്റില്‍ പൊടിക്കാറ്റിന് സാധ്യയുള്ള പശ്ചാത്തലത്തില്‍ ഡ്രൈവര്‍മാര്‍ വാഹനം ഓടിക്കുമ്പോള്‍ അശ്രദ്ധ കാണിക്കരുതെന്നും ഡ്രൈനിങിനിടെ ഫോണുകളില്‍ വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിക്കരുതെന്നും അബുദാബി പൊലീസ് ട്വീറ്റ് ചെയ്‍തു. റോഡില്‍ സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Related News