കുവൈത്തിൽ ഇനി K- BUS

  • 24/06/2022

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലേക്കുള്ള യാത്ര സു​ഗമമാക്കുന്നതിന് പുതിയ രൂപത്തിലും K- BUS  എന്ന പേരിലും  ബസുകൾ പുറത്തിറക്കി കുവൈത്ത്  പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനി. കമ്പനി സിഇഒ മൻസൂർ അൽ സാദ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കമ്പനിയുടെ അറുപതാം വാർഷികാഘോഷത്തോടനുബന്ധിച്ച് ഇന്നലെ അവന്യൂസ് മാളിൽ നടന്ന ചടങ്ങിലായിരുന്നു അവതരണവും പ്രഖ്യാപനവും. കുവൈത്ത്  പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനി രാജ്യത്താകെ വ്യാപിച്ച് കിടക്കുകയാണെന്നും മൻസൂർ അൽ സാദ് പറഞ്ഞു.

ഇതിന് 35 ലൈനുകളാണ് ഉള്ളത്. കൂടാതെ യാത്രാ സങ്കൽപ്പം മാറ്റുന്നതിനും യാത്രക്കാരെ ആവശ്യമുള്ള സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ഏറ്റവും വേ​ഗത്തിലാക്കാനും നിരവധി ലൈനുകൾ കൂട്ടിച്ചേർക്കും. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും പൊതുഗതാഗതം സുഗമമാക്കുന്നതിനും ഗതാഗത കമ്പനിയും കുവൈത്ത് മുനിസിപ്പാലിറ്റിയും ആഭ്യന്തര മന്ത്രാലയവും തമ്മിൽ സഹകരിച്ച് ഏകോപനത്തോടെ പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്പനിയുടെ പുതിയ ലോ​ഗോയും അവന്യൂസ് മാളിൽ നടന്ന ചടങ്ങിൽ പുറത്തിറക്കിയിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News