ആറ് മാസത്തിനിടെ കുവൈത്തിൽനിന്ന് നാടുകടത്തിയത് പതിനായിരത്തിന് മുകളിൽ പ്രവാസികളെ

  • 24/06/2022

കുവൈത്ത് സിറ്റി: രാജ്യത്ത് നിന്ന് ആറ് മാസത്തിനിടെ 10,800 പ്രവാസികളെ നാടുകടത്തിയതായി കണക്കുകൾ. ജനുവരി ഒന്ന് മുതൽ ജൂൺ 20 വരെയുള്ള കണക്കുകളാണിത്. റെസിഡൻസി നിയമം ലംഘിച്ചതിനാണ് ഇത്രയും പേരെ നാടുകടത്തിയത്. നാടുകടത്തപ്പെട്ടവരിൽ ഭൂരിഭാഗവും റെസിഡൻഷ്യൽ ഏരിയകളായ ജലീബ് അൽ ഷുവൈക്ക്, മഹ്ബൂല, ഷുവൈക്ക് ഇൻഡസ്ട്രിയൽ ഏരിയ, ബ്നീദ് അൽ ഗർ, വഫ്ര ഫാംസ്, അബ്ദാലി ഏരിയ എന്നിവിടങ്ങളിൽ താമസിക്കുന്ന ബാച്ചിലേഴ്സായ നാമമാത്ര തൊഴിലാളികളാണ്. സുരക്ഷാ ക്യാമ്പയിനികൾ അധികൃതർ എല്ലാ മേഖലയിലും കർശനമായി തുടരുന്നുമുണ്ട്.

തീവ്രമായ സുരക്ഷാ ക്യാമ്പയിനുകളിൽ നിന്ന് രക്ഷപ്പെടാൻ ജലീബ് അൽ ഷുവൈക്കിൽ നിന്ന്  മറ്റ് പ്രദേശങ്ങളിലേക്ക് നിയമലംഘകരായ തൊഴിലാളികൾ പലായനം ചെയ്യുകയാണെന്ന് റിപ്പോർട്ട് വൃത്തങ്ങൾ നിഷേധിച്ചു. റെസിഡൻസി നിയമലംഘകരുടെ ഫയൽ എല്ലാ ദിവസം ആഭ്യന്തര മന്ത്രി ഷെയ്ഖ് അഹമ്മദ് അൽ നവാഫും അണ്ടർ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസും പരിശോധിക്കുന്നുണ്ട്. 

സുരക്ഷാ ക്യാമ്പയിനുകൾ ഇതേ രീതിയിൽ തുടരുകയാണെങ്കിൽ, പ്രത്യേകിച്ച് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പൂർണ്ണ ശേഷിയിൽ വാണിജ്യ വിമാനങ്ങൾ പുനരാരംഭിക്കുന്നതോടെ അടുത്ത ഘട്ടത്തിൽ പിടിക്കപ്പെടുന്ന നിയമലംഘകരുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് പ്രതീക്ഷിക്കുന്നതായും വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News