ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളം വഴി കഞ്ചാവ് കടത്താന്‍ ശ്രമിച്ച പ്രവാസി പിടിയിൽ

  • 24/06/2022



ദുബൈ: ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ആറ് കിലോഗ്രാം കഞ്ചാവുമായി പ്രവാസി പിടിയിലായി. വിമാനത്താവളത്തില്‍ പരിശോധന നടത്തവെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ആറ് കിലോഗ്രാം കഞ്ചാവുമായി ആഫ്രിക്കന്‍ പൗരനെ അറസ്റ്റ് ചെയ്‍തത്. 

ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗേജ് വിമാനത്താവളത്തിലെ എക്സ് റേ മെഷീനില്‍ സ്‍കാന്‍ ചെയ്‍തപ്പോള്‍ അസാധാരണമായ ഘനം തോന്നുന്ന ഒരു വസ്‍തു ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. ഇതോടെ സംശയം തോന്നിയ കസ്റ്റംസ് ഓഫീസര്‍മാര്‍ ബാഗ് തുറന്ന് പരിശോധിച്ചു. 

ആറ് പാക്കറ്റ് പീനട്ട് ബട്ടറാണ് ഇതിലുണ്ടായിരുന്നത്. അതിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ആകെ 5.95 കിലോഗ്രാം കഞ്ചാവ് ഇയാളുടെ ബാഗേജില്‍ നിന്ന് കണ്ടെടുത്തുവെന്ന് ദുബൈ കസ്റ്റംസ് പാസഞ്ചര്‍ ഓപ്പറേഷന്‍സ് വിഭാഗം ഡയറക്ടര്‍ ഇബ്രാഹിം അല്‍ കമാലി പറഞ്ഞു. 

Related News