സിനിമാ നടനെ വീട്ടില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • 24/06/2022

ഭുവനേശ്വര്‍: ഒഡിയ സിനിമയിലെ പ്രമുഖ നടന്‍ റായിമോഹന്‍ പരീദയെ വീട്ടില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. 58 വയസ്സായിരുന്നു.

ഇന്ന് രാവിലെയാണ് സംഭവം. കുടുംബാംഗങ്ങളാണ് ഇദ്ദേഹത്തെ വീടിന്റെ മേല്‍ക്കൂരയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. പരിദെയ്ക്ക് ഭാര്യയും രണ്ടു പെണ്‍മക്കളുമാണ് ഉള്ളത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു.


സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തും. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായി പോലീസ് അറിയിച്ചു. നൂറിലേറെ ഒഡിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള പരിദ ബംഗാളി സിനിമയിലും സജീവമായിരുന്നു.

Related News