അഫ്ഗാനിസ്ഥാനിലേയ്ക്ക് യുഎഇയുടെ അടിയന്തര സഹായം

  • 25/06/2022

അബുദാബി: കഴിഞ്ഞ ദിവസം ഭൂകമ്പമുണ്ടായ തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലേയ്ക്ക് യുഎഇയുടെ അടിയന്തര സഹായം. യുഎഇയിൽ നിന്ന് അഫ്ഗാനിസ്ഥാനിലേയ്ക്ക് 30 ടൺ അടിയന്തര ഭക്ഷ്യ വസ്തുക്കളുമായി വിമാനം അയച്ചു. ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസമേകാൻ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‍യാന്റെ നിർദേശം നടപ്പാക്കാനാണ് നീക്കം. 

ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷനും എമിറേറ്റ്‌സ് റെഡ് ക്രസന്റും വിദേശകാര്യ മന്ത്രാലയത്തിന്റെയും രാജ്യാന്തര സഹകരണത്തിന്റെയും ഏകോപനത്തോടെ നേതൃത്വത്തിന്റെ നിർദേശങ്ങൾ നടപ്പിലാക്കുന്നതിനായി പ്രവർത്തിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. എമിറാത്തി ഹ്യുമാനിറ്റേറിയൻ സ്ഥാപനങ്ങൾ തമ്മിലുള്ള സംയുക്ത ദുരിതാശ്വാസപ്രവർത്തനം അയൽ, സൗഹൃദ രാജ്യങ്ങളോട് മാനുഷിക പരിഗണന പുലർത്തുന്നതിൽ യുഎഇക്കുള്ള പ്രതിബദ്ധത അടിവരയിടുന്നു. 

Related News