കുവൈത്തി യുവതിയുടെ കൊലപാതകിക്ക് ജീവപര്യന്തം തടവ് ശിക്ഷ

  • 25/06/2022

കുവൈത്ത് സിറ്റി: ഫരാഹ് അക്ബർ കൊലപാതക കേസിൽ പ്രതിയുടെ വധശിക്ഷ റദ്ദാക്കി ജീവപര്യന്തം തടവിന് ശിക്ഷ വിധിച്ച് അപ്പീൽ കോടതി. കൗൺസിലർ നാസർ അൽ ഹൈദ് തലവനായ കോടതിയാണ് വധശിക്ഷ റദ്ദാക്കിയത്. പബ്ലിക് പ്രോസിക്യൂഷൻ തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നീ കുറ്റകൃത്യങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. കുറ്റകൃത്യം ചെയ്ത പ്രതിക്കെതിരെ ആസൂത്രിത കൊലപാതകക്കുറ്റം ചുമത്താനുള്ള വ്യവസ്ഥകളിലൊന്ന് പരാജയപ്പെട്ടതിനെ തുടർന്നാണ് കോടതി ശിക്ഷ കുറച്ചത്.

ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി പുറപ്പെടുവിച്ച വധശിക്ഷ ശരിവച്ച് പരമാവധി ശിക്ഷ വിധിക്കണമെന്ന് പ്രോസിക്യൂഷൻ അപ്പീൽ കോടതിയിൽ ആവശ്യപ്പെട്ടു. വിധിക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ അപ്പീൽ നൽകുമെന്നും ശിക്ഷ തീവ്രമാക്കാൻ ആവശ്യപ്പെടുമെന്നുമാണ് വിവരങ്ങൾ. ഫരാഹ് അക്ബറിന്റെ കൊലപാതകം കുവൈത്തിനെ ആകെ നടുക്കിയ കേസാണ്. ഫരാഹിനെ  വഴിയാത്രക്കാരുടെ മുന്നിൽ വെച്ച് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News