ഹവല്ലിയിൽ കർശന പരിശോധന; 797 നിയമലംഘനങ്ങൾ കണ്ടെത്തി

  • 25/06/2022

കുവൈത്ത് സിറ്റി: ഹവല്ലി പ്രദേശത്ത് ഇന്നലെ കർശനമായ പരിശോധന നടത്തി ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക്ക് ആൻഡ് ഓപ്പറേഷൻസ് വിഭാ​ഗം. മന്ത്രാലയ അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേ​ഗിന്റെ നിർദേശപ്രകാരമായിരുന്നു പരിശോധന ക്യാമ്പയിൻ. ട്രാഫിക്ക് വിഭാ​ഗം അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രി​ഗേഡിയർ ഖാലിദ് മഹ്മൂദ് അടക്കം ഉന്നത ഉദ്യോ​ഗസ്ഥരാമ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. മേഖലയിൽ നടന്ന പരിശോധനയിൽ ആകെ 797 നിയമലംഘനങ്ങളാണ് കണ്ടെത്തിയതെന്ന് അധികൃതർ പറഞ്ഞു.

13 വാഹനങ്ങളാണ് പിടിച്ചെടുത്തത്. ഡ്രൈവിം​ഗ് ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച പ്രായപൂർത്തിയാകാത്ത മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ജുവനൈൽ പൊലീസ് വിഭാ​ഗത്തിലേക്ക് മാറ്റുകയും ചെയ്തു. റെസിഡൻസി, തൊഴിൽ നിയമലംഘകരായ ഏഴ് പേരാണ് പിടിയിലായിട്ടുള്ളത്. ആയുധവും സംശയാസ്പദമായ മയക്കുമരുന്നും കൈവശം വച്ചതിന് അസാധാരണമായ അവസ്ഥയിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒട്ടേറെ നിയമലംഘനങ്ങൾ അവസാനിപ്പിക്കാൻ പരിശോധന ക്യാമ്പയിനുകൾ കൊണ്ട് സാധിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News