സാൽവയിൽ തോക്ക് കച്ചവടക്കാരൻ അറസ്റ്റിൽ

  • 25/06/2022

കുവൈത്ത് സിറ്റി: ആയുധങ്ങൾ കച്ചവടം ചെയ്ത ഇറാനിയൻ പ്രവാസിയെ അറസ്റ്റ് ചെയ്തതായി ​ഹവല്ലി ​ഗവർണറേറ്റ് സെക്യൂരിട്ടി ഡയറക്ടറേറ്റിനെ സാൽവ പൊലീസ് സ്റ്റേഷൻ അധികൃതർ അറിയിച്ചു. ഇയാളുടെ കൈയിൽ നിന്ന് 9 എംഎം രണ്ട് തോക്കുകളും 320 വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്. സാൽവ പ്രദേശത്ത് താമസിക്കുന്ന ഒരു ഇറാനിയൻ പ്രവാസി തന്നോട് ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്ന് സാൽവ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാരൻ അറിയിക്കുകയായിരുന്നു.  

ചെറിയ തുകയ്ക്ക് പകരമായി ആയുധങ്ങൾ നൽകാമെന്നാണ് ഇറാനിയൻ പ്രവാസി വാ​ഗ്ദാനം ചെയ്തത്. ഇതിന് ശേഷം സുരക്ഷാ വിഭാ​ഗം ഒരുക്കിയ പദ്ധതി പ്രകാരം ഇറാനിയൻ പ്രവാസിയുടെ കൈയിൽ നിന്ന് ആയുധം വാങ്ങാമെന്ന് അറിയിച്ചു. 9 എംഎം തോക്കും വെടിയുണ്ടകളും വേണമെന്നാണ് പറഞ്ഞത്. ഇത് നൽകാൻ എത്തിയപ്പോൾ തെളിവ് സഹിതം ഇറാനിയൻ പ്രവാസിയെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് വൃത്തങ്ങൾ പറഞ്ഞു. ഇയാളെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് വെപ്പൺസ് ഇൻവെസ്റ്റി​ഗേഷനിലേക്ക് റഫർ ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News