കുവൈത്തിനകത്തും പുറത്തുമുള്ള സാമ്പത്തിക ഇടപാടുകളിൽ നിരീക്ഷണം കടുപ്പിച്ച് സെൻട്രൽ ബാങ്ക്

  • 25/06/2022

കുവൈത്ത് സിറ്റി: രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ ബാങ്കുകളും കുവൈത്തിനകത്തും  പുറത്തുമുള്ള സാമ്പത്തിക കൈമാറ്റങ്ങളുടെയും 3,000 ദിനാറിന് തുല്യമോ അതിൽ കൂടുതലോ ഉള്ള പണ നിക്ഷേപങ്ങളുടെയും വിവരങ്ങൾ നൽകാൻ ബാധ്യസ്ഥാരാണെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കി. ജൂലൈ മൂന്ന് മുതലാണ് ഈ വിവരങ്ങൾ നൽകേണ്ടത്. ഇടപാടുകൾ റിപ്പോർട്ട് ചെയ്യുന്നതിനായി ഒരു ഡാറ്റാബേസ് (ടിആർഎസ്) സ്ഥാപിക്കാൻ തീരുമാനിച്ചതായി സെൻട്രൽ ബാങ്ക് ബാങ്കുകളെ അറിയിച്ചു കഴിഞ്ഞു. 

അസാധാരണമായ പ്രവർത്തനങ്ങളെ നിരീക്ഷിക്കാനുള്ള ബാങ്കുകളുടെ പ്രതിബദ്ധതയുടെ വ്യാപ്തി പരിശോധിക്കുന്നതിനായി സെൻട്രൽ ബാങ്കിന്റെ ഇടപെടൽ ശക്തമാക്കുന്നതിന്റെ ഭാ​ഗമായാണ് ഈ തീരുമാനമെന്നാണ് വൃത്തങ്ങൾ പറയുന്നത്. അസാധാരണമായ പ്രവർത്തനങ്ങളുടെ രീതികൾ അന്വേഷിക്കാനും പിന്തുടരാനും വിശകലനം ചെയ്യാനുമുള്ള നീക്കങ്ങൾ ശക്തമാക്കുന്നതിന് സഹായിക്കുന്ന കൂടുതൽ നടപടിക്രമങ്ങൾ സൃഷ്ടിക്കാൻ പദ്ധതിയിടുന്നതായി സെൻട്രൽ ബാങ്ക് മുമ്പ് ബാങ്ക് അധികൃതരെ അറിയിച്ചിരുന്നതായും വൃത്തങ്ങൾ സൂചിപ്പിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News