മൊബൈൽ ഇന്റർനെറ്റ് വേ​ഗത; ​ഗൾഫിൽ കുവൈത്തിന് മൂന്നാം സ്ഥാനം

  • 25/06/2022

കുവൈത്ത് സിറ്റി: മൊബൈൽ ഇന്റർനെറ്റ് വേ​ഗതയുടെ കാര്യത്തിൽ ​ഗൾഫിൽ മൂന്നാം സ്ഥാനം നേടി കുവൈത്ത്. ആ​ഗോള തലത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള യുഎഇക്കും ഖത്തറിനും പിന്നിലാണ് ​ഗൾഫിൽ കുവൈത്തിന്റെ സ്ഥാനം. ആ​ഗോള തലത്തിൽ കുവൈത്ത് അഞ്ചാം സ്ഥാനത്താണ്. സ്പീഡ് ടെസ്റ്റ് ഇൻഡക്സിലാണ് കുവൈത്ത് മികച്ച നേട്ടം സ്വന്തമാക്കിയത്. അതേസമയം, ഫിക്‌സഡ് ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് വേഗതയിൽ കുവൈത്ത് ഗൾഫിൽ രണ്ടാം സ്ഥാനത്തും ആഗോളതലത്തിൽ 22-ാം സ്ഥാനത്തുമാണ്.

കുവൈത്തിലെ മൊബൈൽ ഇന്റർനെറ്റ് ഡൗൺലോഡ് വേഗത സെക്കൻഡിൽ 104.47 എംബി ആയിരുന്നു. ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് ഡൗൺലോഡ് വേഗതയ്ക്ക് സെക്കൻഡിൽ 105.07 എംബിയുമായിരുന്നു. ഇപ്പോൾ മൊബൈൽ ഇന്റർനെറ്റ് ഡൗൺലോഡ് വേഗത 22.40 എംബിപിഎസിലേക്കെത്തി. ബ്രോഡ്ബാൻഡിന്റെ കാര്യത്തിൽ ഇത് 26.33 എംബിപിഎസാണ്. മെയിലെ ​ഗ്ലോബൽ സ്പീഡ് ടെസ്റ്റ് ഇൻഡക്സ് പ്രകാരം നോർവേയും സിം​ഗപുരുമാണ് മൊബൈൽ ഇന്റർനെറ്റ് വേ​ഗതയുടെ കാര്യത്തിൽ മുന്നിലുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News