ബാങ്കിലേക്ക് കാർ ഇടിച്ചുകയറ്റി; കുവൈത്തി പൗരൻ അറസ്റ്റിൽ

  • 25/06/2022

കുവൈത്ത് സിറ്റി: കാർ ഉപയോ​ഗിച്ച് ഇടിച്ചുകയറ്റി ബാങ്ക് പ്രവേശനകവാടത്തിന് കേടുപാട് വരുത്തിയ കുവൈത്തി പൗരൻ അറസ്റ്റിൽ. കൈറാൻ  പ്രദേശത്തെ ​ഗൾഫ് ബാങ്കിലാണ് സംഭവം. ബാങ്ക് ജീവനക്കാരനുമായുള്ള തർക്കമാണ് അപകടത്തിൽ കലാശിച്ചത്. ജീവനക്കാരനെ അപായപ്പെടുത്താനുള്ള ഉദ്ദേശത്തോടെ കാർ ഓടിച്ച മുപ്പതുകാരനായ കുവൈത്തി പൗരൻ ബാങ്ക് പ്രവേശനകവാടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കൈറാൻ പൊലീസെത്തി കുവൈത്തി പൗരനെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News