കൊടും ചൂടിലും ദേശാടന പക്ഷികളെ ആകർഷിച്ച് കുവൈത്ത്

  • 25/06/2022

കുവൈത്ത് സിറ്റി: രാജ്യത്ത് താപനിലയിൽ ഗണ്യമായ വർധനവുണ്ടായ സാഹചര്യത്തിലും  ദേശാടന പക്ഷികളുടെ വലിയ വാസസ്ഥലങ്ങളായി മാറി ജഹ്‌റയിലെയും ദ്വീപുകളിലെയും പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ. കുവൈത്ത് എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ സൊസൈറ്റിയിലെ പക്ഷി നിരീക്ഷകർ ഈ ദ്വീപിൽ 7,600 വ്യത്യസ്ത ഇനം പക്ഷികളുടെ സാന്നിധ്യമാണ് നിരീക്ഷണത്തിലൂടെ കണ്ടെത്തിയിട്ടുള്ളത്. കുബ്ബാറിലെ പക്ഷികളുടെ എണ്ണം ഏകദേശം 15,000 ആകുമെന്ന് പ്രതീക്ഷിക്കുന്നത്. 

അടുത്ത ഓഗസ്റ്റിൽ ദേശാടനകാലം അവസാനിക്കുമ്പോൾ ഈ പക്ഷിക്കൂട്ടം കുവൈത്തിൽ നിന്ന് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് പോകും. ജഹ്‌റ റിസർവിൽ മറ്റ് 11 ഇനം പക്ഷികളെ നിരീക്ഷിച്ചിട്ടുണ്ടെന്ന് സൊസൈറ്റി വെളിപ്പെടുത്തി. 1954 മുതലുള്ള കണക്കുകൾപ്രകാരം ഏകദേശം 391 ഇനം ദേശാടന പക്ഷികൾ കുവൈത്ത് സന്ദർശിക്കുന്നുണ്ടെന്ന് സൊസൈറ്റി പറയുന്നു. അൽ സൂർ തുറമുഖം, ജഹ്‌റ, ദോഹ, അൽ വഫ്ര, ഗ്രീൻ ഐലൻഡ് തുടങ്ങിയ പ്രദേശങ്ങളിൽ തുടങ്ങി കഴിഞ്ഞ മാർച്ച് മുതൽ ഈ മാസം വരെ പല പ്രദേശങ്ങളിലും ദേശാടന പക്ഷികളുടെ വൈവിധ്യം സൊസൈറ്റി നിരീക്ഷിച്ച് വരികയാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News