കുവൈത്തിൽ നാലാം ഡോസ് കൊവിഡ് വാക്സിനേഷൻ വരുന്നു

  • 26/06/2022

കുവൈത്ത് സിറ്റി: മഹാമാരിയെ പ്രതിരോധിക്കുന്നതിനായി കൊവിഡ് വാക്സിന്റെ നാലാം ഡോസ് നൽകാനായി കുവൈത്ത് ആരോ​ഗ്യ മന്ത്രാലയം തയാറെടുക്കുന്നതായി റിപ്പോർട്ട്. ഇതിന്റെ പ്രഖ്യാപനം ഉടനുണ്ടാകുമെന്ന സൂചനകളാണ് ആരോ​ഗ്യ മന്ത്രാലയ വൃത്തങ്ങൾ നൽകുന്നത്. നിബന്ധനകളോടെയും നിയന്ത്രണങ്ങളോടെയുമാണ് നാലാം ഡോസ് ലഭ്യമാക്കുക. വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, പ്രായമായവർ, മൂന്നാമത്തെ ഡോസ് സ്വീകരിച്ചതിന് ശേഷം ഒരു നിശ്ചിത കാലയളവ് പൂർത്തിയാക്കിയവർ തുടങ്ങിയവർക്കായിരിക്കും ആദ്യം നാലാം ഡോസ് ലഭിക്കുക.

രോ​ഗം വരാൻ ഏറ്റവും സാധ്യതയുള്ളവരുടെ ആരോ​ഗ്യം സംരക്ഷിക്കുന്നതിനായാണ് ഈ നടപടിക്രമം. ആവശ്യമുള്ളവർക്ക് നാലാം ഡോസ് എടുക്കാമെന്ന വ്യവസ്ഥയോടെയാണ് ആരോ​ഗ്യ മന്ത്രാലയം അടുത്ത ഘട്ടത്തിലെ വാക്സിനേഷനിലേക്ക് കടക്കുന്നത്. വൈറസ് അണുബാധയുണ്ടായാൽ ഗുരുതരമായ സങ്കീർണതകൾ ഒഴിവാക്കുന്നതിന് ബൂസ്റ്റർ ഡോസുകൾ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും അതുപോലെ വാക്സിനേഷൻ വ്യക്തിക്കും സമൂഹത്തിനും നൽകുന്ന സംരക്ഷണത്തെക്കുറിച്ചും വൃത്തങ്ങൾ ഊന്നിപ്പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News