കുവൈത്തിന് വൻ ഭീഷണിയായി മയക്കുമരുന്ന് മാഫിയ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

  • 26/06/2022

കുവൈത്ത് സിറ്റി: 'മയക്കുമരുന്നുകളെക്കുറിച്ചുള്ള വസ്തുതകൾ പങ്കിടുക, ജീവൻ രക്ഷിക്കുക' എന്ന മുദ്രാവാക്യത്തോടെ അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തിൽ ഈ വിപത്തിനെതിരെയുള്ള പോരാട്ടത്തിൽ കുവൈറ്റ്  പങ്കാളികളാകുന്നു. മയക്കുമരുന്ന് മാഫിയയിൽ നിന്നും അതിന്റെ ഡീലർമാരിൽ നിന്നും രാജ്യം അടുത്തകാലത്തായി വലിയ ഭീഷണിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. മയക്കുമരുന്ന്  രാജ്യത്തേക്ക് കടത്താനുള്ള പല ശ്രമങ്ങളും പരാജയപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയത്തിനും ബന്ധപ്പെട്ട സുരക്ഷാ അധികൃതർക്ക് കഴിഞ്ഞു.

ഒരു മാസത്തിനിടെ, അതായത് മെയ് 12 മുതൽ ജൂൺ 12 വരെ മാത്രം ഏകദേശം 15 മില്യൺ ദിനാർ മൂല്യമുള്ള മയക്കുമരുന്നാണ് അധികൃതർ പിടിച്ചെടുത്തത്. ഇത് കുവൈത്തിലെ മുഴുവൻ ജനങ്ങളെയും രണ്ട് വർഷം മുഴുവൻ ഉപയോ​ഗിക്കാൻ പര്യാപ്തമായ അത്രയും മയക്കുമരുന്നാണ്. ഇതിനൊപ്പം മെയ് പകുതി മുതൽ പിടിച്ചെടുത്ത മൊത്തം മയക്കുമരുന്നിന്റെ ഏകദേശ വിപണി മൂല്യം 38 മില്യൺ ദിനാർ കവിഞ്ഞു.രാജ്യത്തിന്റെ ഭാവിതലമുറയക്ക് വരെ ഭീഷണിയാകുന്ന തരത്തിൽ മയക്കുമരുന്ന് വലിയ ഭീഷണിയായി മാറിക്കഴിഞ്ഞുവെന്ന് അധികൃതർ പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News