ഭാര്യയ്ക്ക് സർപ്രൈസ് നല്‍കാന്‍ കേക്ക് ഓര്‍ഡര്‍ ചെയ്തു; യുവാവിന് നഷ്ടമായത് 48,000 രൂപ

  • 26/06/2022

നവി മുംബൈ: ഭാര്യയെ സർപ്രൈസ് ചെയ്യാനായി ജന്മദിനത്തിൽ ഓൺലൈനിൽ കേക്ക് ഓർഡർ ചെയ്‌ത യുവാവിന് നഷ്ടമായത് 48,000 രൂപ. നവിമുംബൈ കമോത്തെ സ്വദേശി നിശാന്ത് ഝാ (35) എന്നയാളാണ് സൈബര്‍ തട്ടിപ്പിനിരയായത്. 

350 രൂപയുടെ കേക്ക് ഓൺലൈനി‍ൽ ഓർഡർ ചെയ്ത ഇയാള്‍ക്ക് 48,000 രൂപയാണ് നഷ്ടമായത്. ഇന്റർനെറ്റിൽ നിന്നാണ് കേക്ക് ഷോപ്പിന്റെ വിവരങ്ങൾ യുവാവിന് ലഭിച്ചത്. തുടര്‍ന്ന് ഇയാള്‍ 350 രൂപ വിലയുള്ള അര കിലോ കേക്ക് ഓർഡർ ചെയ്തു. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണമടച്ചാൽ 20% കിഴിവ് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്.

കേക്കിന്റെ പണം നല്‍കാനായി 275 രൂപ നൽകിയതിന് പിന്നാലെ ഇയാൾ തന്റെ ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ പങ്കിട്ടു. മൊബൈലിലേക്ക് വന്ന ഒടിപി നമ്പർ തട്ടിപ്പുകാരുടെ നിർദേശത്തെ തുടർന്ന് പങ്കിട്ടു. തുടർന്ന് ഇയാളുടെ അക്കൗണ്ടിൽ നിന്ന് 48,000 രൂപ തട്ടിപ്പ് സംഘം കവരുകയായിരുന്നു.

Related News