മസ്‌കറ്റില്‍ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് നിരോധനം

  • 27/06/2022



മസ്‌കറ്റ്: മസ്‌കറ്റില്‍ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് രണ്ടു ദിവസത്തേക്ക് നിരോധനം. മസ്‌കറ്റിലെ സുല്‍ത്താന്‍ ഖാബൂസ് സ്ട്രീറ്റില്‍ സീബിലെ അല്‍-ബറാക്ക പാലസ് റൗണ്ട്എബൗട്ടില്‍ നിന്ന് അല്‍-സഹ്വ ടവര്‍ റൗണ്ട്എബൗട്ട് വരെയുള്ള പാതയുടെ ഇരുവശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനാണ് രണ്ടു ദിവസത്തേക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ന് ജൂണ്‍ 27 തിങ്കളാഴ്ചയും നാളെ ജൂണ്‍ 28 ചൊവ്വാഴ്ചയുമാണ് ഈ നിരോധനം നിലനില്‍ക്കുകയെന്ന് റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു.

Related News