ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് -കുവൈത്തിലെ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് 29ന്

  • 27/06/2022

കുവൈത്ത് സിറ്റി:  ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് സംബന്ധിച്ച് വിഷയങ്ങളിൽ കുവൈത്തിലെ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു.  29ന് വൈകിട്ട് ആറിന് എംബസിയിൽ തന്നെയാണ് പരിപാടി. കഴിഞ്ഞ വർഷം  ഇന്ത്യയും കുവൈത്തും തമ്മിൽ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് കരാർ ഒപ്പുവെച്ചിരുന്നു. ഇത് ഇപ്പോൾ നടപ്പിൽ വന്ന സാഹചര്യത്തിൽ വിഷയം വിശദമായി ചർച്ച ചെയ്യുന്നതിനാണ് ഓപ്പൺ ഹൗസ്. 

തൊഴിൽ കരാറിൽ ഒപ്പുവയ്ക്കുന്ന ഗാർഹിക തൊഴിലാളികളുടെ തൊഴിൽ, നിയമ സുരക്ഷ, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ, ഇന്ത്യ–കുവൈത്ത് സംയുക്ത സമിതിയുടെ സമയബന്ധിതമായ വിലയിരുത്തൽ തുടങ്ങിയ കാര്യങ്ങളെല്ലാം ഓപ്പൺ ഹൗസിൽ വിശദീകരിക്കും. കുവൈത്തിലെ പ്രവാസി ഇന്ത്യക്കാർക്കെല്ലാം ഓപ്പൺ ഹൗസിൽ പങ്കെടുക്കാവുന്നതാണ്. ഓപ്പൺ ഹൗസിൽ എന്തെങ്കിലും പ്രത്യേക വിഷയങ്ങൾ ഉന്നയിക്കാൻ താത്പര്യപ്പെടുന്നവർ എംബസിയെ ഇമെയിൽ amboff.kuwait@mea.gov.in മുഖേന നേരത്തെ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു. വ്യക്തികളുടെ പേര്, പാസ്പോർട്ട് നമ്പർ, സിവിൽ ഐഡി, ബന്ധപ്പെടേണ്ട നമ്പർ എന്നിവ സഹിതമാണ് ഇമെയിൽ അയക്കേണ്ടത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News