കുവൈത്തിൽ അവയവ ദാതാക്കൾ ഏറെയും ഇന്ത്യക്കാരെന്ന് കണക്കുകൾ

  • 27/06/2022

കുവൈത്ത് സിറ്റി: അവയവദാതാക്കളെ രണ്ട് വിഭാ​ഗങ്ങളായിട്ടാണ് തരംതിരിച്ചിട്ടുള്ളതെന്ന് ഇന്റേണൽ മെഡിസിൻ, നെഫ്രോളജി, ബ്ലഡ് പ്രഷർ സീനിയർ സ്പെഷ്യലിസ്റ്റ് ഡോ. യൂസഫ് ബെഹ്‌ബെഹാനി. ജീവിച്ചിരിക്കുന്ന ദാതാവ് എന്ന നിലയിൽ പരിമിതമായ തരത്തിൽ അവയവം ദാനം ചെയ്യാൻ സാധിക്കും. അതേസമയം, മരിച്ചയാളുടെ അവയവങ്ങൾ ആരോഗ്യകരമാണെങ്കിൽ എട്ട് പേർക്ക് വരെ ജീവൻ നൽകി അവ ദാനം ചെയ്യാൻ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

മുമ്പ് കുവൈത്ത് യൂറോപ്പിൽ നിന്ന് അവയവങ്ങൾ കൊണ്ട് വരികയാണ് ചെയ്തിരുന്നത്. 1996ൽ മരണശേഷമുള്ള അവയവദാനത്തിനുള്ള വാതിൽ രാജ്യത്ത് തുറന്നതായും ബെഹ്ബെഹാനി വിശദീകരിച്ചു. ഇന്ത്യക്കാരാണ് രാജ്യത്ത് മരണശേഷം അവയവങ്ങൾ ഏറ്റവും കൂടുതൽ ദാനം ചെയ്യുന്നത്. രണ്ടാമതുള്ളത് ഫിലിപ്പിനോകളും മൂന്നാമത് ബം​ഗ്ലാദേശികളുമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, 1979ൽ കുവൈത്തിലെ ചെസ്റ്റ് ഹോസ്പിറ്റലിൽ നടന്ന വൃക്ക മാറ്റിവെയ്ക്കലാണ് ഗൾഫിലെ തന്നെ ആദ്യത്തെ അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ എന്ന് ഡോ. ലാൽ അൽ ക്വൗദ് പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News