മൂന്ന് മില്യൺ നാർക്കോട്ടിക്ക് ​ഗുളികകൾ കുവൈറ്റ് വിമാനത്താവളത്തിൽ പിടിച്ചെടുത്തു

  • 27/06/2022

കുവൈത്ത് സിറ്റി: തുർക്കിയിൽ നിന്ന് രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച മൂന്ന് മില്യൺ ക്യാപ്റ്റ​ഗൺ നാർക്കോട്ടിക്ക് ​ഗുളികകൾ വിമാനത്താവളത്തിൽ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. പാക്കേജിംഗ് മെഷീനുകളിൽ ആധുനികവും നൂതനവുമായ രീതിയിൽ ഒളിപ്പിച്ചാണ് ലഹരിമരുന്ന് രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചത്. എയർ കാർഗോ കസ്റ്റംസ്, കസ്റ്റംസ് റിസേർച്ച് ആൻഡ് ഇൻവെസ്റ്റി​ഗേഷന്റെ സഹകരണത്തോടെയാണ് പരിശോധന നടത്തിയത്. 

തുർക്കിയിൽ നിന്ന് പാക്കേജിംഗ് മെഷീനുകൾ വന്നതിൽ എയർ കാർഗോ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതോടെയാണ് പരിശോധിച്ചത്. ഒരു സിറിയൻ പ്രവാസിയാണ് ഈ പാക്കേജ് വാങ്ങുന്നതിനായി എത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ അകത്ത് ഒളിപ്പിച്ച നിലയിലുള്ള മൂന്ന് മില്യൺ നാർക്കോട്ടിക്ക് ​ഗുളികകൾ കണ്ടെത്തുകയായിരുന്നു. അറസ്റ്റ് ചെയ്ത സിറിയൻ പ്രവാസിയെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News