രണ്ട് വർഷത്തിനിടെ കുവൈത്തിൽ കാർ അപകടങ്ങളിൽ മരിച്ചത് 711 പേർ

  • 27/06/2022

കുവൈത്ത് സിറ്റി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കുവൈത്തിൽ കാർ അപകടങ്ങളിൽ മരിച്ചത് 2500 പേരാണെന്ന ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. കുവൈത്ത് ട്രാഫിക്ക് സുരക്ഷ സൊസൈറ്റി തലവൻ ബാദർ അൽ മാറ്റർ ആണ് ഇക്കാര്യം അറിയിച്ചത്. രണ്ട് വർഷത്തിനിടെ പൗരന്മാരും താമസക്കാരുമായി 711 പേർ അപകടങ്ങളിൽ മരിച്ചതായി ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു. കഴിഞ്ഞ ഏപ്രിൽ വരെയുള്ള കണക്കാണിത്. ഈ വർദ്ധനവ് രാജ്യത്തെ വാഹനാപകടങ്ങളുടെ തീവ്രതയെക്കുറിച്ചുള്ള അപകടകരമായ സൂചന നൽകുന്നുവെന്ന് അൽ മാറ്റർ പറഞ്ഞു.

മാനുഷികവും ഭൗതികവുമായ നഷ്ടങ്ങൾ കുറയ്ക്കുന്നതിനും ജീവനും പൊതു,സ്വകാര്യ സ്വത്തുക്കളും സംരക്ഷിക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാവരും അവരവരുടെ ഉത്തരവാദിത്തബോധം വിനിയോഗിച്ചില്ലെങ്കിൽ വാഹനാപകടങ്ങൾ ഇല്ലാതാക്കാൻ കഴിയില്ല. വിവിധ മേഖലകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ, രാജ്യത്തെ ചില ട്രാഫിക് പ്രശ്നങ്ങൾ പുനഃപരിശോധിക്കുന്നതിനൊപ്പം ട്രാഫിക് ബോധവൽക്കരണ ക്യാമ്പയിനുകൾ തീവ്രമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News