സാൽമിയ മേഖലയിൽ പരിശോധന; ഹവല്ലി മുനസിപ്പാലിറ്റി ഒരു കഫേ അടപ്പിച്ചു

  • 27/06/2022

കുവൈത്ത് സിറ്റി: കുവൈത്ത് മുനസിപ്പാലിറ്റി ടീമുകളുടെ മേൽനോട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ഹവല്ലി മുനിസിപ്പാലിറ്റി എമർജൻസി ടീം  സാൽമിയ മേഖലയിൽ രണ്ട് പരിശോധന ടൂറുകൾ നടത്തി. പരിശോധനയിൽ ഒരു കഫേ അടച്ചുപൂട്ടുകയും എട്ട് നിയമലംഘനങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. മുനസിപ്പാലിറ്റിയുടെ വ്യവസ്ഥകളും നിയന്ത്രണങ്ങളും കടകൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പരിശോധനകളെന്ന് എമർജൻസി ടീം തലവൻ ഇബ്രാഹിം അൽ സബാൻ പറഞ്ഞു. 

സാൽമിയ പ്രദേശത്തെ കടകളിലും കഫേകളിലും നടത്തിയ ആദ്യ റൗണ്ട് പരിശോധനക്കിടെയാണ് ഒരു കഫേ അടച്ചുപൂട്ടിയത്. മുനസിപ്പാലിറ്റിയിൽ നിന്ന് ലൈസൻസ് എടുക്കാതെ മറ്റൊരു കടയുടേത് ഉപയോ​ഗിച്ച് പ്രവർത്തിച്ചതിനാണ് കഫേയ്ക്കെതിരെ നടപടി സ്വീകരിച്ചത്. കടകളിൽ പരിശോധന ശക്തമാക്കിയ രണ്ടാം റൗണ്ടിൽ, മുനസിപ്പാലിറ്റിയിൽ നിലവിലുള്ള തീരുമാനങ്ങളും നിയമങ്ങളും പാലിക്കാത്തതിന്റെ പേരിലാണ് ഏഴ് കടകൾക്ക് മുന്നറിയിപ്പ് നൽകിയത്. അടച്ച് പൂട്ടൽ ഒഴിവാക്കുന്നതിന് നിയമലംഘനങ്ങൾ ഒഴിവാക്കി മുനസിപ്പാലിറ്റിയുടെ  നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് അദ്ദേഹം കടയുടമകൾക്ക് നിർ‌ദേശം നൽകി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News