കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ നാലിൽ വൻ ലഹരിവേട്ട

  • 27/06/2022

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ നാലിൽ വൻ ലഹരിവേട്ട. രണ്ട് ദിവസത്തിനിടെ നടത്തിയ പരിശോധനകളിൽ കഞ്ചാവ്, ഹാഷിഷ്, മദ്യം, കൊക്കെയ്ൻ, ഹാഷിഷ് ഓയിൽ ലാറിക്ക ​ഗുളികകൾ എന്നിവ പിടിച്ചെടുത്തതായി കസ്റ്റംസ് അറിയിച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് വിവിധ വിമാനങ്ങളിലായി രാജ്യത്തേക്ക് വന്ന നാല് യാത്രക്കാരിൽ നിന്നാണ് വിവിധതരം മയക്കുമരുന്നുകൾ പിടികൂടാൻ കഴിഞ്ഞത്.

സംശയം തോന്നിയ യാത്രക്കാരെ കസ്റ്റംസ് ഇൻസ്‌പെക്ടർമാർ പരിശോധിച്ചപ്പോൾ ആംസ്റ്റർഡാമിൽ നിന്ന് വന്ന ഒരു യാത്രക്കാരന്റെ പക്കൽ നിന്ന് ഒരു ബാഗ് കഞ്ചാവ് കണ്ടെത്തിയത്. ഹാഷിഷും മദ്യവും ഈജിപ്തിൽ നിന്നെത്തിയ ഒരു അറബ് യാത്രക്കാരനിൽ നിന്ന് പിടികൂടിയത്. ധാക്കയിൽ നിന്ന് എത്തിയ യാത്രക്കാരനിൽ നിന്നും കഞ്ചാവ് കണ്ടെടുത്തു. ബാങ്കേക്കിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നാണ് 224 ലാറിക്ക ​ഗുളികകൾ പിടിച്ചെടുത്തത്. ലണ്ടനിൽ നിന്നെത്തിയ ആളിൽ നിന്നാണ് കൊക്കെയ്നും മൂന്ന് ബാ​ഗ് കഞ്ചാവും ലാറിക്ക ​ഗുളികകളും പിടിച്ചെടുത്തുവെന്നും കസ്റ്റംസ് അധികൃതർ അറിയിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News