മൂന്ന് മാസത്തിനിടെ പുതിയ 22,000 തൊഴിലാളികൾ കുവൈറ്റ് ലേബർ മാർക്കറ്റിൽ എത്തിയതായി കണക്കുകൾ

  • 28/06/2022

കുവൈത്ത് സിറ്റി: ഈ വർഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളിൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന മൊത്തം തൊഴിലാളികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായതായി കണക്കുകൾ. സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സും മാൻപവർ അതോറിറ്റിയും പുറത്ത് വിട്ട കണക്കാണിത്. ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ രാജ്യത്ത് എത്തിയ മൊത്തം തൊഴിലാളികളുടെ എണ്ണം ഏകദേശം 22,000 ആണ്. അതിൽ 88.9 ശതമാനവും ​ഗാർഹിക തൊഴിലാളികളാണെന്ന് കണക്കുകൾ വിശദമാക്കുന്നു.

സൂചിപ്പിച്ച കാലയളവിൽ ആകെ 19,532 ​ഗാർഹിക തൊഴിലാളികളാണ് രാജ്യത്തേക്ക് എത്തിയിട്ടുള്ളത്. ഇന്ത്യ, ഫിലിപ്പിയൻസ്, ബം​ഗ്ലാദേശ്, ശ്രീലങ്ക, ബെനിൻ, സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നാണ് ഏറിയ പങ്ക് ​ഗാർഹിക തൊഴിലാളികളും എത്തിയിട്ടുള്ളത്. അതിൽ തന്നെ ഇന്ത്യയിൽ നിന്നുള്ളവരാണ് ഏറ്റവും കൂടുതൽ, 11,591 പേർ. രണ്ടാം സ്ഥാനത്തുള്ള ഫിലിപ്പിയൻസിൽ നിന്ന് 5631 പേരാണ് എത്തിയിട്ടുള്ളത്. മറ്റ് രാജ്യങ്ങളിൽ നിന്ന് നൂറിൽ താഴെ തൊഴിലാളികൾ മാത്രമാണ് കുവൈത്തിലേക്ക് വന്നിട്ടുള്ളത്. നേപ്പാൾ, എതോപ്യ, ഇന്തോനേഷ്യ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ​ഗാർഹിക തൊഴിലാളികളുടെ വരവിൽ തുടർച്ചയായ കുറവ് വന്നിട്ടുണ്ടെന്നും കണക്കുകൾ പറയുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News